മുഖങ്ങൾ മായുമ്പോൾ...
കുഞ്ഞുന്നാൾ തൊട്ടു കണ്ടു തുടങ്ങിയ മുഖങ്ങളിൽ കുറെ ഏറെ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു...
ചിലതെല്ലാം ഒരു ഞെട്ടലിൽ അറിഞ്ഞതും, ചിലതെല്ലാം സംഭവിക്കാം എന്നറിഞ്ഞതും...
സുനിലേട്ടയും സതിഷേട്ടയും രാധ മാമയും സുഭദ്രേടത്തിയും പിന്നെയും ആരൊക്കെയോ ആ ഞെട്ടലിൽ ഉൾപ്പെട്ടു....പലപ്പോഴും ഓർത്തു ഇവരിൽ ആരെയൊക്കെയോ...മനസ്സിൽ നിന്ന് അങ്ങനെ മായാതെ എപ്പോഴൊക്കെയോ ആ മുഖങ്ങളും സംസാരങ്ങളും എല്ലാം വന്നു പോയിക്കൊണ്ടിരുന്നു...
രാജമാമയും വിട പറഞ്ഞു...വയ്യാതായിട്ടു ഞാൻ കാണാത്തത് കൊണ്ടു ഇപ്പോഴും ആരോഗ്യത്തോടെ ഉള്ള ചിത്രം മാത്രമേ ഓർമയുള്ളൂ...നല്ലത്...
ഡയറിക്കുറുപ്പുകൾക്കു ഇച്ചിരി ഇടവേളയാണ്...മഷി വറ്റാതെ ഇരിക്കട്ടെ മനസ്സിൽ !


















































































