The simple and Humble...

Friday, July 26, 2024

മുഖങ്ങൾ മായുമ്പോൾ...

 മുഖങ്ങൾ മായുമ്പോൾ...

കുഞ്ഞുന്നാൾ തൊട്ടു കണ്ടു തുടങ്ങിയ മുഖങ്ങളിൽ കുറെ ഏറെ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു...

ചിലതെല്ലാം ഒരു ഞെട്ടലിൽ അറിഞ്ഞതും, ചിലതെല്ലാം സംഭവിക്കാം എന്നറിഞ്ഞതും...

സുനിലേട്ടയും സതിഷേട്ടയും രാധ മാമയും സുഭദ്രേടത്തിയും പിന്നെയും ആരൊക്കെയോ ആ ഞെട്ടലിൽ ഉൾപ്പെട്ടു....പലപ്പോഴും ഓർത്തു ഇവരിൽ ആരെയൊക്കെയോ...മനസ്സിൽ നിന്ന് അങ്ങനെ മായാതെ എപ്പോഴൊക്കെയോ ആ മുഖങ്ങളും സംസാരങ്ങളും എല്ലാം വന്നു പോയിക്കൊണ്ടിരുന്നു...

രാജമാമയും വിട പറഞ്ഞു...വയ്യാതായിട്ടു ഞാൻ കാണാത്തത് കൊണ്ടു ഇപ്പോഴും ആരോഗ്യത്തോടെ ഉള്ള ചിത്രം മാത്രമേ ഓർമയുള്ളൂ...നല്ലത്...

ഡയറിക്കുറുപ്പുകൾക്കു ഇച്ചിരി ഇടവേളയാണ്‌...മഷി വറ്റാതെ ഇരിക്കട്ടെ മനസ്സിൽ ! 







No comments:

Post a Comment