The simple and Humble...

Sunday, March 30, 2014

മനസ്സിൽ മായാതെ പ്രണയം ...


മനസ്സിൽ മായാതെ പ്രണയം ...
--------------------------------------



      ഞാൻ എന്നോടു ചൊല്ലുന്നു നിന്നോടലിയുവാൻ ...
      നിന്നിലലിയാനഗ്രഹം മാത്രമായ് ...
     കൊതിച്ചതോ , അതെൻ മനസ്സേകനായ് ...
     നീയറിയാതെ ഞാൻ മാത്രമായ് ...

     എന്തേ ഞാനറിഞ്ഞീല നിൻ മനം ; അതിൽ
     കപട ചിന്തകൾ സ്വരുക്കൂട്ടി വച്ചപ്പോൾ ...
     ഞാനിന്നുമോർക്കുന്നു ,എൻ മനസ്സിൻ  തെളിമയിൽ
     നാം ചേർന്നോരാ നിമിഷങ്ങൾ ഓരോന്നും ...

     എൻ മനസ്സിൽ തെളിയുന്ന നിൻ രൂപമെപ്പോഴും
     ഞാൻ ഹൃദയത്തിൽ ചേർക്കുന്നു ,ഇന്നുമെന്നും ...
     തനിച്ചാണന്നെനിക്കു തോന്നിയില്ലോരിക്കലും
     നീയും നിൻ ചിന്തയും മനസ്സിൽ മായാതെ നിൽക്കുമ്പോൾ ...

     മനസ്സിൻ മുഹൂർത്തങ്ങൾ നടന്നെങ്കിലെന്നു ഞാൻ
     ഒരുപാടോർത്തു പോയ്‌  ഇന്നല്ലെങ്കിലും ...
     സത്യമായ് നീയെൻ മനസ്സിലെ പ്രണയമായ് ...
     വിട ചൊല്ലുകില്ലെന്നതു തീർത്തും നിസ്സംശയം !!!


Saturday, March 29, 2014

ഓമനപ്പേരുകൾ തൻ മധുരം.

ഓമനപ്പേരുകൾ  തൻ  മധുരം .

വിളിപ്പെരെന്നോ ഒമാനപ്പെരെന്നോ ഒക്കെ സ്നേഹത്തോടെ വിളിക്കാനും വിളിച്ചു കളിയാക്കാനും ഒക്കെയായി പേരുകൾ ആർക്കാണില്ലാത്തത് ?? ഒന്നെങ്കിലും ഇല്ലാത്തവർ കുറവായിരിക്കും...
എനിക്കുള്ള വിളിപ്പെരുകളിലെക്കൊരു ഒരു കാതോർക്കൽ !



ചെറുപ്പം മുതൽ ഞാൻ കേട്ട  എന്നേ വിളിച്ചിട്ടുള്ള വിളിപ്പേരുകളിൽ പ്രിയപ്പെട്ടത് എന്റെ അമ്മൂമ്മ വിളിക്കുമായിരുന്ന "ഉമേശോ " എന്ന പേരാണ്...ആ  വിളിയിൽ സ്നേഹം ഒരുപാടു കലർന്നിരുന്നു എന്നൊക്കെ ശരിക്കും മനസിലാക്കിയത് ആ വിളി മാഞ്ഞപ്പോഴാണ് ... ഞാൻ അമ്മൂമ്മയെ
ഞങ്ങളുടെ രീതിയിൽ മുത്തി എന്നു വിളിച്ചുു  ,ഞാൻ മാത്രല്ല കുടുംബത്തിലെ കുട്ടികളൊക്കെയും ...
വയസ്സായ ഒന്നു രണ്ടു അമ്മൂമ്മമാരും എന്നെ ആ പേരിൽ വിളിച്ചു .ഇന്നു അങ്ങനെ വിളിക്കാൻ ഉള്ളത് ഒരാളായി കുറഞ്ഞു ...

നാട്ടിലെ വിളിപ്പേരുകളിൽ വളരെ സുപരിചിതം " ഉമ്മച്ചൻ " ആണ് .അതിന്റെ തുടക്കം എവിടെന്നാണ് എന്നോർമയില്ല ...കാർന്നോർ ആണ്  ആ പേരു എനിക്കായി ചാർത്തി തന്നത് എന്നു തോന്നുന്നു  ...പിന്നെയുള്ളത് സുഹൃത്തുക്കൾക്കിടയിലാണ്.അതിലും ഈ ഉമ്മച്ചൻ ഉണ്ട് ...അത് വളർന്നത്‌ ബിനോന്റെ കയ്യിലിരുപ്പു കൊണ്ടാണ് ...കോളേജിലെക്ക് കയറിയ ആദ്യ ദിവസം തന്നെ അതെന്റെ പേരിന്റെ പകരക്കാരനായി അവൻ കൂട്ടുകാർക്കിടയിൽ പരിചയമാക്കി കൊടുത്തു ."ഉമ്മക്കൊൽസ് ",ഉമ്മു ,ഉമ്മാ ,ഉമ്മച്ചു ,ഉമ്മൻ ചാണ്ടി അങ്ങനെ ചെറിയ മാറ്റങ്ങളിലൂടെയും പേരുകൾ എന്നോടു ചേർന്നു ."ഉമ്മൻ ഡോമ്മൻ " എന്നെന്റെ ഒരു പെങ്ങൾ വിളിക്കുമായിരുന്നു .മാഷെ എന്നെന്റെ ഒരു സ്കൂൾ സുഹൃത്തു വിളിക്കാറുണ്ണ്ടായിരുന്നു.എനിക്ക് എന്തോ അങ്ങനെ വിളിച്ചു കേൾക്കാൻ ഇഷ്ട്ടായിരുന്നു ... കോളേജിൽ പഠിക്കുന്ന സമയത്തു ട്യൂഷൻ എടുക്കാൻ പോയിരുന്നത് കൊണ്ട് കിട്ടിയ പേരാണ് ... വേറെ ആരൊക്കെയോ കൂടി എന്നെ മാഷെ എന്നു വിളിച്ചിരുന്നു,കുറച്ചു മാസങ്ങൾ നീണ്ടു നിന്ന വിളിപ്പേര് ...

ചില സമയതെപ്പോഴോക്കെയോ വിളിപ്പേരു വിചിത്രമായി തോന്നി ...ചിലപ്പോൾ എന്റെ ശരിയായ പേരു വിളിക്കുമ്പോഴും ...സ്നേഹത്തോടെ ആണെങ്കിൽ വിളിപ്പേരിനും ഒരു മധുരമുണ്ട് ...
കളിയാക്കിയാണ് എങ്കിൽ ഒരു വിരസതയും.. ചിലപ്പോൾ അതു രണ്ടും മനസ്സിലാവുന്നത് ആ പേരുകളാൽ എന്നെ വിളിക്കാതെ ഇരിക്കുമ്പോൾ ആണെന്നു തോന്നുന്നു ...



നിലാവിൽ.. എൻ ചാരെ നീ ...

എന്റെ കഴിവെന്നു വിളിക്കാൻ പ്രത്യെകതയൊന്നുമില്ലെങ്കിലും എന്നിൽ പിറന്ന ഈ വരികളോട് എനിക്ക് ഒരു സ്നേഹകൂടുതൽ തോന്നുന്നു ....അറിയാതെ...അറിയാതെ ...





നിലാവിൽ.. എൻ ചാരെ നീ ...
കിനാവിൽ ...എൻ കൂടെ നീ ...

വിരിയും പൂവിൻ മധുവായ് നുകരാൻ ഞാൻ ...
എൻ പ്രണയിനീ ...
കാറ്റായ് അലയായ്‌ എന്നെ തഴുകീ  നീ ...
എൻ പ്രണയിനീ ...

പുൽകീ ...നിന്നധരങ്ങൾ ...
ആർദ്രമായൊരു ഭാവമോടെ ...
അറിയാതെയോ ...ഞാനോർത്തു പോയ്‌ ...
തഴുകിയൊ ...ഒരു കുളിർ തെന്നൽ പോൽ ...

മുകിലിന്നഴകായ് നിന്നിലലിയാം ഞാൻ ...
എൻ പ്രണയമേ ...
അഴകിന്നഴകായ് എന്നിലെന്നും നീ ...
എൻ പ്രണയമേ ...

കേൾവൂ ...നിൻ നാദമെന്നും ...
മനസ്സിൽ ...ലയതാളമോടെ ...
അരികെയോ ...നീ അകലെയോ ...
പ്രണയമേ ...നീ  കൂടെയോ ...

നിലാവിൽ.. എൻ ചാരെ നീ ...
കിനാവിൽ ...എൻ കൂടെ നീ ...