The simple and Humble...

Saturday, June 7, 2014

വിടപറയും മുമ്പേ

കോളേജ് മാഗസിനിൽ കൊടുക്കണം എന്ന ആഗ്രഹത്തോടെ  ഞാൻ ആദ്യമായി
കുറിച്ചിട്ട എന്നിൽ പിറന്ന അക്ഷരക്കൂട്ടുകൾ !! ഓർമ്മകൾ ഒന്നു പൊടിതട്ടിയെടുത്തപ്പോൾ
അതിൽ നിന്നു കിട്ടിയ ഒരു ചില്ലു കഷ്ണം ...ഒരു തുടിയായ് എൻ മനസ്സിലെന്നും !!!




ഇനിയും ലഭിക്കാത്ത സൌഭാഗ്യമേ,എന്നുമെൻ ഹൃദയം വിതുമ്പുന്നു ,
നിന്നെയോർത്ത് , നീ തന്ന ബന്ധങ്ങളെയോർത്തു
എൻ കലാലയമെന്ന വാക്കിൻ പ്രസക്തിക്ക്
മങ്ങലേൽക്കില്ലേ വരും ദിനങ്ങളിൽ ...

സുഹൃത് ബന്ധത്തിൻ പൊട്ടിച്ചിരികളും
പ്രണയ ബന്ധത്തിൻ കണ്ണുനീർത്തുള്ളികളും
തന്ന നിൻ തിരുമുറ്റത്ത്‌ ഞാൻ ,
ഇനിയെത്ര നാളുകൾ ബാക്കി നിൽപൂ ...

കലാലയമാമീ ആരാമത്തിൽ നിന്നു ഞാൻ
ആദ്യമായ് പ്രണയത്തിൻ മധു നുകർന്നൂ ...
മധുനുകരും ചിത്രശലഭങ്ങളെ പോൽ,ഞങ്ങൾ
പാറി നടന്നതീ കലാലയത്തിൻ ഇടനാഴികളിൽ ...

ഈ വസന്തത്തിൽ വിരിഞ്ഞ പ്രണയ പുഷ്പമേ ,
പൊഴിയാതിരിക്കണമേ എൻ ജീവിതത്തിലെന്നും നീ...
ഇനിയെന്ന് ,ഇനിയെപ്പോൾ ,ഇനി എങ്ങിനെയെന്നു
സ്പന്ദിക്കുന്നുവെൻ ഹൃദയം നിന്നെയുമോർത്ത് ...

എൻ മനം വിസമ്മതിക്കുന്നു വിടചൊല്ലുവാനെങ്കിലും ,
വിട ചൊല്ലട്ടെ  കലാലയമേ ,എൻ പ്രണയ പുഷ്പമേ !!!

ഓർമകളിൽ സ്നേഹത്തിന്റെ മണിമുത്തുകൾ

Love beads of the memories...

പ്രണയ ബന്ധങ്ങളും, സുഹൃത് ബന്ധങ്ങളും ,സഹോദര ബന്ധങ്ങളും
കൈ കോർക്കുന്ന കലാലയം !

ജീവിതത്തിലേക്കു  ഓർമകളുടെ മണിമുത്തുകൾ വിതറിയ ഒരു സുവർണ്ണ കാലം !

വർഷങ്ങൾ കഴിയുമ്പോൾ ഇതെല്ലാം ചില്ലുജാലകത്തിലെ പുരാവസ്തുക്കൾ !!!



കണ്ണുനീർ തുള്ളികൾ ...





മനസ്സിൽ  തോന്നുന്ന സ്നേഹത്തിനു അതിർവരമ്പുകളില്ല...

മനസ്സിന്റെ സങ്കടങ്ങൾക്ക് കൂട്ടു നിൽക്കാനും  ആരുമില്ല ...

ആകെയുള്ളത്, ആ മിഴികളിൻ  കണ്ണുനീർ തുള്ളികൾ മാത്രം  ...