The simple and Humble...

Monday, December 25, 2017

മനസ്സിൻ്റെ സ്വയംഭോഗം


മനസ്സിൻ്റെ   സ്വയംഭോഗം

തലക്കെട്ട് വായിച്ചിട്ടു തന്നെ ഒരു നെറ്റി ചുളിച്ചിൽ ...എന്താ  ഇങ്ങനേ ??
അതേ  സ്വയം ഭോഗിക്കുകയാണ് ...ശരീരം കൊണ്ടല്ല ; മനസ്സു കൊണ്ട് !!

ഒരു ഭോഗത്തിനു ഒരു ശരീരം കൂടി അല്ലെങ്കിൽ , മനസ്സ് കൊണ്ടാണെങ്കിൽ ഇനിയൊരു മനസ്സു കൂടി വേണമല്ലോ ...

പ്രണയത്തിൽ ഒരു മനസ്സുകൊണ്ട് വേറൊരു മനസ്സിനെ ഭോഗിക്കാൻ കഴിഞ്ഞെങ്കിൽ ;അതിൽ നിന്നും ഒരു "മൂർച്ഛ " അനുഭവിച്ചുവെങ്കിൽ പിന്നെ ആ നിമിഷങ്ങളുടെ ഓർമ്മകളുടെ ചില്ലുകൂട്ടിൽ നിന്നു മാറി സ്വയം ഭോഗിക്കാൻ കുറച്ചു പ്രയാസമാണ് .വിശ്വാസത്തിലുറച്ച സത്യസന്ധമായ വികാരതീവ്രതകൾ ഉൾക്കൊണ്ടുകൊണ്ടാണ് അതു ചെയ്തതെങ്കിൽ മാത്രം !

ചിലർ മനസ്സിനെ ഭോഗിക്കാൻ പ്രേരിപ്പിച്ചു ഭോഗത്തിൽ ഏർപ്പെട്ടു അതിൻ്റെ തീവ്രതയിലേക്കു പോവാൻ സമ്മതിക്കാതെ പിൻവലിയുകയാണ് ...വേറേ ഭോഗതീരങ്ങൾ തനിക്കായി കാത്തിരിക്കുന്നുണ്ടാവുമോ എന്ന വ്യഗ്രതയോടെ ...പ്രതീക്ഷയോടെ ...ആ തിടുക്കവും കാത്തിരിപ്പും , അവിടെ അപൂർണഭോഗത്തിൽ ചലനമറ്റു കിടന്ന ആ മനസ്സിനെ ശ്രദ്ധിച്ചില്ല ...
പ്രതീക്ഷയുടെ പാളത്തിൽ കുതിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ...തികച്ചും ലക്ഷ്യമില്ലെന്ന യാത്രയാണെന്നറിഞ്ഞിട്ടും ...

ചലനമറ്റ മനസ്സിനു കുളിരായും കൂട്ടായും നിന്നതു ആ മനസ്സിനെ അപ്പോഴും വിട്ടു പിരിയാതിരുന്ന നല്ല ചിന്തകളാണ് ..മുമ്പും ഭോഗങ്ങളുടെ അപൂർണതയിൽ ആ മനസ്സു തനിച്ചായപ്പോൾ , ബാക്കി നിന്നിരുന്ന നല്ല ചിന്തകളുമായി സ്വയംഭോഗിക്കാൻ പഠിപ്പിച്ച അതേ നല്ല ചിന്തകൾ ..ഇനിയും തുടരൂ, നിന്നെ ഞാൻ സന്തോഷിപ്പിക്കാം എന്നു മടുക്കാത്ത ആ മനസ്സു നല്ല ചിന്തകളെ ഭോഗത്തിനായ്‌ സ്വാഗതം ചെയ്യുന്നു ...


മനസ്സിൻ്റെ ആ സ്വയംഭോഗങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു ....














Saturday, April 8, 2017

എൻ്റെ ക്ലിക്കുകൾ ...

എൻ്റെ മൊബൈൽ ഫോണിൽ ഞാൻ  പകർത്തിയ ചിത്രങ്ങളിലേക്കു ...