The simple and Humble...

Monday, June 3, 2013

പാടൂർ സ്കൂളിലെ ബാല്യം !!



ഈയടുത്താണ് ഫേസ്ബുക്കിൽ ബിബിൻ കെ പാടൂരിന്റെ ഒരു പോസ്റ്റ്‌ കണ്ടത് .പാടൂർ എ എൽ പി സ്കൂളിലെ പ്രവേശനോത്സവം 2013.

ചെറിയ ജോലിയിൽ ആയിരുന്നെങ്കിൽ കൂടി അത് കണ്ടപ്പോൾ എന്തോ , പാടൂർ സ്കൂളിലെ  പഴയ അധ്യയന വർഷങ്ങൾ ഓർമ വന്നു ...ജീവിതത്തിൽ ആരും കൊതിക്കുന്ന തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന ,തിരിച്ചു കിട്ടാത്ത ആ കാലഘട്ടം ...ഓർമകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്‌ പറയാൻ .പറയുകയാണെങ്കിൽ ഒരു പക്ഷെ ഒരുപാടൊരുപാട് ...

സ്കൂളിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ബാംഗ്ലൂർ ആയിരുന്നു ജോലി ചെയ്തിരുന്നത് .വരുന്നത് വേനലവധിക്ക്.തിരിച്ചു പോവുന്നതിനു മുമ്പ് സ്കൂളിൽ പോവുന്നതിനുള്ള പുതിയ ബാഗും കുടയും യൂണിഫോമും ഒക്കെ വാങ്ങി തരും ...അതൊക്കെ ഒരു രസമായിരുന്നു ശരിക്കും ...ചെറുപ്പത്തിൽ ചേച്ചിടെ കൂടെ ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങാൻ പോയി അവിടെ വച്ച് ഒരു സ്ലയ്റ്റ് വാങ്ങിത്തരാൻ വേണ്ടി ഞാൻ നിലവിളിച്ചു കരഞ്ഞത് ഇപ്പോഴും മനസിലുണ്ട് ...അങ്ങനെ ഓരോ സന്ദർഭങ്ങളിൽ ഓരോന്ന് മനസ്സിൽ വരും, ഇടക്കൊക്കെ ...ചിലപ്പോൾ ഡയറിയിൽ കുറിച്ചിടും...ഓരോ ഓർമ്മകൾ ...

പാടൂർ സ്കൂളിലെ ദിവസങ്ങൾ ,അതെന്നും പ്രിയപ്പെട്ടത് തന്നെയാണ്‌ ...ആദ്യാക്ഷരങ്ങളുടെ മധുരവും, അടിയുടെ വേദനയും ,സ്കൂളിലെ കഞ്ഞിയും പയറും ,ഉണ്ണി മാഷുടെ അടി കൊണ്ട് മൂക്കുമോലിപ്പിച്ചു , അടികൊണ്ടപ്പോ അറിയാതെ മൂത്രമൊഴിച്ചതും ...അടികിട്ടാതിരിക്കാൻ സ്കൂളിൽ പോവുന്ന വഴിക്കുള്ള അടികൊള്ളാത്ത ഇലയും പറിച്ചു മാനം കാണാതെ കൊണ്ടു പോയതും ... പിന്നെയും എന്തൊക്കെയോ ...നിഷ്ക്കളങ്കമായ  ഒരുപാട്  നല്ല  ഓർമകളുടെ ദിവസങ്ങൾ...

പാടൂർ സ്കൂളിലെ ഗ്രൂപ്പ്‌ ഫോട്ടോ ഇപ്പോഴും കാണാൻ  ഒരു രസം !!ട്രൌസറും ഷർട്ടും ഇട്ടു ഗോപിക്കുറിയും തൊട്ടു നിൽക്കുന്ന എന്നെ നോക്കി ഞാൻ അറിയാതെ ചിരിച്ചു പോവാറുണ്ട് ...

ഇന്നത്തെ മനസ്സിന്റെ അവസ്ഥയും അന്നത്തെ ആ നിഷ്ക്കളങ്കതയും...ജീവിതത്തിന്റെ രണ്ടു തലങ്ങളിൽ ....എത്ര വിചിത്രം ! സമയത്തിന്റെ വികൃതികളിൽ എന്തെല്ലാം മാറ്റങ്ങൾ !!ഇനിയും എന്തൊക്കെയോ ....എന്തിനൊക്കെയോ .....


No comments:

Post a Comment