ആ രാവിൽ പെയ്ത മഴയായ്
മഴയിൽ കുളിരിൻ നനവായ്
കുളിരിൽ നിറയും സുഖമായ്
എകനായെൻ പ്രണയ സുഖം
നീയുമായെൻ കനവിൽ ഞാൻ
നുകർന്നോരാ നിമിഷങ്ങളിൽ
നിന്നോടലിയാൻ കൊതിച്ചു പോയി
നിന്നൊലിയിൽ വിടരും ഗാനമായ്
നിൻ മിഴിയിൽ വിരിയും രാഗമായ്
എന്നുമെന്നിലെ മധുവായ് നിന്നെ
നുകരുവാനൊരു വർണ്ണ ശലഭമായ്
പുതുമഴയിലെ മണ്ണിൻ സുഗന്ധമായ്
നീയെന്നെ താലോലിച്ചോരാ വേളയിൽ
കൊതിച്ചു പോയീ നിന്നെയെൻ
ജീവിതത്തിലൊരു തോരാ കുളിർമഴയായ് !!
No comments:
Post a Comment